Monday, June 19, 2023

രണ്ടു മത്സ്യങ്ങൾ

 



 രണ്ടു മത്സ്യങ്ങൾ


         അംബികാസുതൻ മാങ്ങാട്


പഠന നേട്ടങ്ങൾ


*പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധ്യാനത്തെക്കുറിച്ചറിയുന്നു


*കഥ എന്ന സാഹിത്യ രൂപത്തിന്റെ സവിശേഷതകൾ അറിയുന്നു


*സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ഗൗരവ പൂർവ്വം ചിന്തിക്കുന്നു


ആമുഖം 


ഡോ. അംബികാസുതന്‍ മാങ്ങാടിന്റെ "രണ്ടു മത്സ്യങ്ങള്‍' ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥയാണ്. കവ്വായിക്കായലില്‍നിന്ന് വേനല്‍മഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക്ചെന്ന് അവിടത്തെ ശുദ്ധ ജലത്തില്‍ മുട്ടയിടാനൊരുങ്ങുന്ന അഴകന്‍, പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ വിഹ്വലതകളെ പാരിസ്ഥിതികമായ പശ്ചാത്തലത്തില്‍ പങ്കുവയ്ക്കുകയാണ് "രണ്ടുമത്സ്യങ്ങള്‍'. രണ്ടുമത്സ്യങ്ങളെ കൂടാതെ പുരാതനരൂപമുള്ള തവള, കിളികള്‍, എന്നീ കഥാപാത്രങ്ങള്‍ കൂടി ഈ കാഴ്ചയ്ക്ക് കരുത്തേകുന്നു.



 ആശയസംഗ്രഹം



 കവ്വായിക്കായലിൽ നിന്ന് ശൂലാപ്പ് കാവിലേക്ക് മുട്ടയിടാനായി യാത്ര പോകുന്ന രണ്ട് നെടുംചൂരി മത്സ്യങ്ങളുടെ കഥയാണിത്. യാത്രയ്ക്കിടയിൽ ഉണ്ടാവുന്ന പ്രതിസന്ധികൾ പുതിയ കാലത്തിലെ പരിസ്ഥിതി പ്രശ്നങ്ങളാണ്. മനുഷ്യന്റെ  ഇടപെടൽ മൂലം പ്രകൃതിയ്ക്ക്  ഏൽക്കുന്ന നാശം ഈ കഥ വ്യക്തമാക്കുന്നു.യാത്രയിലുടനീളം മത്സ്യങ്ങൾക്ക് വ്യത്യസ്ത തടസ്സങ്ങൾ നേരിടേണ്ടി വരുന്നു. മഴയുടെ അഭാവം ,മീൻ വേട്ടക്കാർ, കാവുകളുടേയും പുഴകളുടേയും നാശം ഇവ മത്സ്യ വംശത്തിന്റെ  നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന ഘടകങ്ങളാണ്






Google ഫോം



രണ്ടു മത്സ്യങ്ങൾ

    രണ്ടു മത്സ്യങ്ങൾ          അംബികാസുതൻ മാങ്ങാട് പഠന നേട്ടങ്ങൾ *പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധ്യാനത്തെക്കുറിച്ചറിയുന്നു *കഥ എന്ന സാഹിത്യ ര...